റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഗ്രാമപഞ്ചായത്ത് ഗോശാലയില്‍ അടച്ചിട്ട 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തു. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഗോശാലയില്‍ പൂട്ടുകയായിരുന്നു. ചിലതിനെ പുറത്തും കെട്ടിയിട്ടു.
തീറ്റ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പുറുത്ത് കെട്ടിയിട്ട പശുക്കളെ പിന്നീട് അഴിച്ചുവിട്ടു. എന്നാല്‍ മുറിയില്‍ പൂട്ടിയിട്ടവയെ ആരും ശ്രദ്ധിച്ചില്ല. രൂക്ഷഗന്ധം വന്നതിനെ തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് പശുക്കള്‍ ചത്തതായി അറിയുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കളക്ടര്‍ ജനക് പ്രസാദ് പഠക് പറഞ്ഞു.
2017 ഓഗസ്റ്റില്‍ പട്ടിണിമൂലവും സംരക്ഷണം കിട്ടാതെയും ഛത്തീസ്ഗഡിലെ മൂന്ന് സര്‍ക്കാര്‍ ഗോശാലകളിലായി ഇരുനൂറോളം പശുക്കള്‍ ചത്തിരുന്നു.