മഹേഷ്‌നാരായണന്‍ സംവിധാനംചെയ്ത് ഫഹദ്ഫാസില്‍ മുഖ്യകഥാപാത്രമായി ഒ.ടി.ടിപ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞദിവസം റിലീസ്‌ചെയ്ത ‘മാലിക്’ ഇടതുപക്ഷത്തെ വെള്ളപൂശിക്കൊണ്ടുള്ള ഇസ്‌ലാമോഫോബിക് സിനിമയാണെന്ന പരാതിയുയര്‍ന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ട വെടിവെപ്പാണ് 2009 മെയ്17ന് തിരുവനന്തപുരം ബീമാപള്ളിയില്‍ നടന്നത്. ഇതില്‍ ആറുമുസ്‌ലിംകള്‍ മരിക്കുകയും അമ്പത്താറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരൊറ്റ പൊലീസുദ്യോഗസ്ഥനുപോലും പരിക്കേല്‍ക്കുകയുണ്ടായതുമില്ല. പുറത്തായിരുന്നു എല്ലാവര്‍ക്കും വെടിയേറ്റത്. എന്നിട്ടും കൊല്ലപ്പെട്ടവരുടെ സമുദായത്തിനെതിരായാണ് സിനിമയില്‍ രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ തന്റെ കഥ സാങ്കല്‍പികം മാത്രമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും സിനിമകണ്ട പ്രേക്ഷകര്‍ ഒറ്റക്കെട്ടായി സിനിമക്കാധാരമായ വിഷയം ബീമാപള്ളി വെടിവെപ്പാണെന്ന് പറയുന്നുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരിബാലകൃഷ്ണന്‍ ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന കാലത്താണ് സംഭവം. പക്ഷേ സിനിമയിലൊരിടത്തും ഇക്കാര്യം സൂചിപ്പിക്കാതെയാണ് അവസാനിപ്പിക്കുന്നത്.
സിനിമ അവസാനിച്ച് കാണികള്‍ എഴുന്നേല്‍ക്കുമ്പോള്‍ അന്നത്തെ ജില്ലാകലക്ടറായ കഥാപാത്രത്തെക്കൊണ്ട് വെടിവെപ്പിനുത്തരവാദി സര്‍ക്കാരിന്റെ പിന്തുണയോടെ പൊലീസ് നടത്തിയതാണെന്ന് അപ്രധാനമായി പറയുകമാത്രമാണ് ചെയ്യുന്നത്. സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദയല്ല വെടിവെപ്പിന് കാരണമെന്നും സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ പൊലീസ്‌നടത്തിയതാണ് വെടിവെപ്പെന്നും പറയുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ സാംസ്‌കാരികഫാസിസത്തെ ഭയന്നാണ് സംവിധായകന്‍ കലാപത്തിന്റെ യഥാര്‍ത്ഥഉത്തരവാദികളെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നാണ് പരാതി. കലാപവുമായി യാതൊരുപങ്കുമില്ലാത്ത ഒരുസാങ്കല്‍പിക മുസ്‌ലിംരാഷ്ട്രീയപാര്‍ട്ടിയുടെയും പാര്‍ട്ടിയുടെ അബൂബക്കര്‍ എന്ന എം.എല്‍.എ (ദിലീഷ്‌പോത്തന്‍)യുടെയുംമേല്‍ ഉത്തരവാദിത്തം പരോക്ഷമായി കെട്ടിയേല്‍പിക്കുന്നുണ്ട്.
മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള വൈരമാണ് കലാപത്തിലേക്ക് നയിച്ചതെന്ന് സംവിധായകന്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ്യം മറ്റൊന്നാണ്. കലാപത്തെക്കുറിച്ച് നടത്തിയ എല്ലാസ്വതന്ത്ര അന്വേഷണങ്ങളും കാര്യമായപ്രകോപനവുമില്ലാതെയും ഉത്തരവാദിത്തപ്പെട്ട പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെയുമാണ് വെടിവെച്ചതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. സെക്രട്ടറിയേറ്റില്‍നിന്ന് 13കിലോമീറ്റര്‍ മാത്രമകലെനടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും റോളുകള്‍ തീര്‍ത്തും അവഗണിക്കുകയുംചെയ്തു. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെമേലും വെടിവെപ്പിന് ആധാരമായ കാരണത്തിന്റെ ഉത്തരവാദിത്തം കെട്ടിവെക്കുന്നുണ്ട്. പച്ചനിറവും തക്ബീര്‍വിളിയും ഓഖി വന്നപ്പോള്‍ മുസ്‌ലിംപള്ളി അടച്ചിടുന്നതടക്കമുള്ള ഇസ്‌ലാമോഫോബിക് പ്രതീകങ്ങള്‍ സിനിമയില്‍ യഥേഷ്ടം പ്രയോഗിച്ചിട്ടുമുണ്ട്. ഇതുകൊണ്ടുതന്നെ സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ വിമര്‍ശിച്ച് രംഗത്തുവന്നുകഴിഞ്ഞു. ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.