ന്യൂഡല്‍ഹി: കോവിഡ് മാനണ്ഡങ്ങളുടെ ലഘനം മൂന്നാം തരംഗത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയപ്പോള്‍ ഡല്‍ഹിലെ ചന്തകളിലും കടകളിലും വലിയ തിരക്ക് ഉണ്ടാകുന്നതായി കോടതി ചുണ്ടികാണിച്ചു.
വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടതി നോട്ടിസ് അയച്ചു. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.
നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് ശേഷം ഡല്‍ഹില്‍ കടകളിലും, വാണിജ്യകേന്ദ്രങ്ങളിലും മറ്റും വലിയ തിരക്കാണ് ഉണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ കടകള്‍ക്കും മാളുകള്‍ക്കും മറ്റും സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നല്‍കിയത്