കൊച്ചി: കളമശ്ശേരിയില്‍ ലഹരി ഉപയോഗിച്ചത് വീടുകളില്‍ അറിയിച്ചതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങി മരിച്ചനിലയില്‍. ശിശുക്ഷേമസമിതി മൊഴിയെടുക്കാനിരിക്കെയാണ് മരണമടഞ്ഞത്. നിഖില്‍ വര്‍ഗീസിനെയാണ് ആത്മഹത്യചെയ്തനിലയില്‍ കണ്ടത്.
അക്രമിസംഘത്തില്‍ പ്രായപൂര്‍ത്തിയായ ഒരാളും മറ്റുള്ളവര്‍ 18വയസിന് താഴെയുള്ളവരുമാണ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. കളമശ്ശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപമാണ് 17കാരന് കഴിഞ്ഞ വ്യാഴാഴ്ച മര്‍ദ്ദനമേറ്റത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.