കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കേരളത്തെ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഇനിമുതല്‍ തത്സമയം രാഹുലുമായി സംവദിക്കാം. രാഹുല്‍ മണ്ഡലത്തില്‍ ഇല്ലാത്ത സമയത്തും വോട്ടര്‍മാര്‍ക്ക് ട്വിറ്ററിലൂടെ സംവദിക്കാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ഗാന്ധി വയനാട് എന്ന പേരില്‍ ആരംഭിച്ച ട്വിറ്റര്‍ അക്കൗണ്ട് വഴി മലയാളത്തിലാണ് ട്വീറ്റ് ചെയ്യുന്നത്. കെ.എം. മാണിക്ക് അന്ത്യോപചാരം അര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റാണ് ആദ്യമായി പുറത്തുവന്നത്.
അതേസമയം വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ കൂടുതല്‍ നേതാക്കള്‍ ജില്ലയിലേക്ക് വരാനിരിക്കുകയാണ്. പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോദ് സിങ്ങ് സിദ്ധു 15 ന് മണ്ഡലത്തില്‍ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ദേശീയ നേതാക്കളായ എ.കെ ആന്റണി, ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്ബു എന്നിവര്‍ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും മണ്ഡലത്തിലെത്തും. പതിനേഴാം തീയ്യതിയാണ് രാഹുല്‍ വീണ്ടും വയനാട്ടിലെത്തുക.