മീററ്റ്: 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കോച്ചിങ് ക്ലാസിലേക്കുപോയ വിദ്യാര്‍ഥി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂട്ടുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഇതില്‍നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഗാര്‍മാര്‍ഗിലെ കോച്ചിങ് സെന്ററിന് സമീപത്തുനിന്ന് 17കാരന്റെ മൃതദേഹം കണ്ടെത്തി.
വധിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഹാമറും വിദ്യാര്‍ഥിയുടെ എ.ടി.എം. കാര്‍ഡും 4400 രൂപയും സ്ഥലത്തുനിന്ന് കണ്ടെടുത്തു. സുഹൃത്തായ 17കാരനാണ് കൊലയ്ക്കുപിന്നിലെന്നാണ് പ്രാഥമികവിവരം.