X

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

webdesk14: