പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ സംഭവിച്ചത് 17 കസ്റ്റഡി മരണങ്ങള്‍. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതില്‍ 10 മരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ്. ഒരാള്‍ മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയും. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.
മരണങ്ങള്‍ തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലാണ് സംഭവിച്ചത്. ഇതുവരെ 40 പൊലീസ് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത്. 22 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ 13 പേരെ തിരിച്ചെടുത്തു. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2016 മുതല്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചവര്‍
മലപ്പുറം വണ്ടൂരില്‍ അബ്ദുള്‍ ലത്തീഫ്, തലശേരിയില്‍ കാളി മുത്തു, നൂറനാട് സ്‌റ്റേഷനില്‍ റെജ്ജു, അഗളിയില്‍ മധു, വരാപ്പുഴയില്‍ ശ്രീജിത്ത്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ സ്വാമിനാഥന്‍, മണര്‍ക്കാട്ട് നവാസ്, കാസര്‍കോട് പൊലീസ് സ്‌റ്റേഷനില്‍ മഹേഷ്, തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ അന്‍സാരി, പവറട്ടിയില്‍ നിസാമുദീന്‍, തിരുവനന്തപുരം തിരുവല്ലത്ത് സുരേഷ്, കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് ശിവകുമാര്‍ ബി വി, പാലക്കാട് റെയില്‍വെ പൊലീസ് സ്‌റ്റേഷനില്‍ പ്രഭാകരന്‍, ഹില്‍ പാലസ് സ്‌റ്റേഷനില്‍ മനോഹരന്‍, തൃശൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ സനു സോണി, ഒടുവില്‍ താനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ താമിര്‍ ജിഫ്രി എന്നിവരാണ് 2016 മുതല്‍ 2023 വരെ പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇടുക്കി പീരുമേഡ് പൊലീസ് സ്‌റ്റേഷനില്‍ കുമാര്‍ ആണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത്.