മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 17 മരണം. ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്നാണ് അപകടം സംഭവിച്ചത്. താനെയിലെ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെയാണ് അപകടം.
പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നുവീണത്. താനെ ജില്ലയിലെ ഷഹാപുറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറു പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രിഡ്ജ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഗാന്‍ട്രി ക്രെയിന്‍ ആണ് യന്ത്രം. ഹൈവേ, ഹൈ സ്പീഡ് റെയില്‍ ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതികളില്‍ പ്രീകാസ്റ്റ് ബോക്‌സ് ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഇത് ഉപയോഗിക്കുന്നത്.