മാഡ്രിഡ്:സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡിന് നാണക്കേടുമായി നാല് യുവ താരങ്ങള്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ യൂത്ത് അക്കാദമിയിലെ നാല് താരങ്ങളെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടയച്ചു. 16 -കാരിയുടെ ഒരു സെക്‌സ് വീഡിയോ നാല് പേരും ചേര്‍ന്ന് പ്രചരിപ്പിച്ചു എന്നതാണ് പരാതി. നാല് താരങ്ങളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടികൂടി.
യുത്ത് അക്കാദമി പരിശീലന മൈതാനത്തെത്തിയാണ് താരങ്ങളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കാരണത്താലാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാതിരുന്നത്. സംഭവത്തില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ അറിഞ്ഞ ശേഷം താരങ്ങള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ക്ലബ് വ്യക്തമാക്കി. ആരോപണ വിധേയരായ മൂന്ന് താരങ്ങള്‍ സി ടീമിലുള്ളവരും ഒരാള്‍ ബി ടിമിലുള്ളയാളുമാണ്. തന്റെ അനുമതിയില്ലാതെയാണ് വീഡിയോ എടുത്തതെന്നും പിന്നീട് അത് വാട്ട്‌സാപ്പിലുടെ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.