ലക്‌നൗ: വീട്ടിലെ എല്‍.ഇ. ഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ഓമേന്ദ്രയെന്ന 16കാരനാണ് മരിച്ചത്. മാതാവിനും സഹോദരിക്കും സുഹൃത്തിനും പരിക്കേറ്റു. ഓമേന്ദ്രയുടെ മുഖം, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളില്‍ ചീളുകള്‍ തറച്ച് ഗുരുതര പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
ഓമേന്ദ്രയും മറ്റുള്ളവരും ടി.വി പൊട്ടിത്തെറിക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഓമേന്ദ്ര മരിച്ചത്. ശക്തമായ പൊട്ടിത്തെറിയില്‍ കോണ്‍ക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നുവീണിരുന്നു.