X

തൃശ്ശൂരിൽ റബ്ബർ തോട്ടത്തിൽ കൊന്ന് കുഴിച്ചുമൂടിയ കാട്ടാനയുടെ ജഡം വനം വകുപ്പ് പുറത്തെടുത്തു

തൃശ്ശൂരിൽ റബ്ബർ തോട്ടത്തിൽ കൊന്ന് കുഴിച്ചുമൂടിയ കാട്ടാനയുടെ ജഡം വനം വകുപ്പ് കണ്ടെത്തി.തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോടാണ് സംഭവം നടന്നത്.വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ആനയുടെ അസ്ഥികൂടം പരിശോധനയിൽ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കം സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

 

webdesk15: