X

തെരഞ്ഞെടുപ്പ് അക്രമം; ബംഗാളില്‍ എട്ട് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ഹര്‍ജി

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടയിലും പശ്ചിമ ബംഗാളില്‍ വ്യാപക അക്രമങ്ങൾ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അക്രമസംഭവങ്ങളെത്തുടര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇമെയില്‍ വഴി ഹര്‍ജി ലഭിച്ചെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ 9 മണിവരെ 10.26 ശതമാനം പോളിംഗ് രേഖപ്പെടുത്തിയാതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

22 ജില്ലാ പരിഷത്തുകളിലും 9,730 പഞ്ചായത്ത് സമിതികളിലും 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമായി ഏകദേശം 928 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.കേന്ദ്ര സേനയുടെ നിരീക്ഷണത്തിലാണ് ഗ്രാമസഭകളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിൽ 65,000 കേന്ദ്ര പോലീസുകാരെയും 70,000 സംസ്ഥാന പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

webdesk15: