നിലവിലെ രാമനാഥപുരം ഉൾപ്പെടെ രണ്ട് സീറ്റുകളിൽ മത്സരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ.കെ എം .ഖാദർ മൊയ്തീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ രാമനാഥപുരം സീറ്റിൽ എംപി ഉണ്ട്. ഇവിടെ തുടർന്നും മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. നേരത്തെ പാർട്ടി മത്സരിച്ചിരുന്ന വെല്ലൂർ, മയിലാടുംതുറൈ, പെരിയകുളം തുടങ്ങിയ സീറ്റുകളിൽ ഒന്നിൽ കൂടി മത്സരിക്കണമെന്ന് മുന്നണി നേതൃത്വത്തോടെ ആവശ്യപ്പെടും എന്ന് അദ്ദേഹം പറഞ്ഞു . ബിജെപിക്കും അവരുടെ കൂടെയുള്ള കക്ഷികൾക്കും രാജ്യത്തെ 25 കോടി മുസ്ലീങ്ങൾ വോട്ട് ചെയ്യില്ല. ബിജെപി അവരുടെ സ്ഥാനാർത്ഥികളിൽ ഒരാളെ പോലും മുസ്ലീങ്ങളിൽ നിന്ന് നിർത്തിയിട്ടില്ല. നിർത്താൻ പോകുന്നില്ല. മുസ്ലിങ്ങളുടെ വോട്ട് വേണ്ട എന്നാണ് അവർ പരസ്യമായി പറയുന്നത് .ഡിഎംകെ നേതൃത്വം മുസ്ലിം ലീഗിനോട് തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. തമിഴ്നാട്ടിലെ 40 സീറ്റുകളിലും വിജയിക്കാനാണ് ഞങ്ങളുടെ ശ്രമം. വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം. ഖാദർ മൊയ്തീനും സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ എം അബൂബക്കറും മറ്റ് നേതാക്കളും സമ്മേളനത്തിൽ സംബന്ധിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ രണ്ട് സീറ്റുകളിൽ മുസ്ലിം ലീഗ് മത്സരിക്കും
Tags: muslim league