കോഴിക്കോട് :വായ്പ ലഭിക്കാതെ നെൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് സ്വതന്ത്ര കർഷകസംഘം ആരോപിച്ചു. ഇന്നലെ ആലപ്പുഴയിൽ പ്രസാദ് എന്ന നെൽകർഷകൻ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാതെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നടപടി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉണ്ടാവണമെന്ന് സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎയും ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുല്ല യും ആവശ്യപ്പെട്ടു .കർഷക ആത്മഹത്യകൾ കുടി വരുന്നതിനു കാരണം സർക്കാരുകളുടെ പിടിപ്പുകേടാണ്. നെല്ല് സംഭരണം കഴിഞ്ഞ ഏഴ് വർഷമായി അട്ടിമറിക്കപ്പെട്ടു. മാസങ്ങളോളം നെല്ലിൻറെ വില ലഭിക്കാതെ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിലക്ക് പകരം വായ്പ യെടുക്കാനാണ് സർക്കാർ പറയുന്നത്. വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവാത്തതിന് കാരണം സർക്കാർ സമയത്തിന് പണം തിരിച്ചടയ്ക്കാത്ത ത് മൂലമാണ്. മൻമോഹൻസിംഗിന്റെ കാലത്ത് കർഷക ആത്മഹത്യകൾ കുറഞ്ഞിരുന്നു എന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മതിയായ അളവിൽ സംഭരണം നടത്തുകയും സമയബന്ധിതമായി വില വിതരണം ചെയ്യുകയും ചെയ്യണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പാലക്കാട്ട് 15 ന് നടത്തുന്ന കർഷക സത്യാഗ്രഹം സർക്കാരിനെതിരായ മുന്നറിയിപ്പാകും .
കർഷക ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാനസർക്കാർ: സ്വതന്ത്ര കർഷക സംഘം
Tags: kozhikkodesks