കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയെ സമീപിച്ചു.ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്ന് യു.ജി.സി ചൂണ്ടിക്കാട്ടിയത് തള്ളിക്കൊണ്ടാണ് പ്രിയാ വർഗീസിന്റെ നിയമനം കേരള ഹൈക്കോടതി ശരിവെച്ചത്.പ്രിയാ വർഗീസിന് അനുകൂലമായി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് യു.ജി.സിയുടെ വാദം.അധ്യാപന പരിചയം ഇല്ലാത്ത ചില ഉദ്യോഗാർത്ഥികൾ, കേരള ഹൈക്കോടതി പ്രിയാ വർഗീസിന് അനുകൂലമായി വിധിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി അസോസിയേറ്റ് പ്രൊഫസറാകാൻ നിയമ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്ക യു.ജി.സിക്ക് ഉണ്ട്. യു.ജി.സിക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ മുതിർന്ന അഭിഭാഷകരിൽ ആരെങ്കിലും ഒരാൾ ഹാജരാകാനാണ് സാധ്യത.ചാൻസലർ ആയ ഗവർണർക്ക് വേണ്ടി അറ്റോർണി ജനറൽ ഹാജരാകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.