പാലക്കാട് പിരായിരി പഞ്ചായത്തിൽ ഇന്ന് നടന്ന വോട്ടെടുപ്പിൽ മുസ് ലിം ലീഗിൻ്റെ ഷറീന ബഷീർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.മുൻപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 3 അംഗങ്ങൾ സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ്-ലീഗ് ധാണയനുസരിച്ച് ആദ്യ രണ്ടരവർഷം കോൺഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. കോൺഗ്രസ് പ്രതിനിധി ഒഴിഞ്ഞപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ് അന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. സംഭവം വിവാദമായതോടെ ബിജെപി പിന്തുണ വേണ്ടെന്ന് വച്ച് സി.പി.എം തലയൂരുകയായിരുന്നു.ഇതേ തുടർന്ന് ഇന്ന് നടന്ന വോട്ടെടുപ്പിലാണ് മുസ് ലിം ലീഗിൻ്റെ ഷറീന ബഷീർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
വനിതാ ലീഗിന്റെ മണ്ഡലം പ്രസിഡന്റാണ് ഷറീന ബഷീർ.