ഏക സിവിൽ കോഡ് ഭരണഘടനാവിരുദ്ധമാണെന്നും ശക്തമായി നേരിടുമെന്നും മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം വ്യക്തമാക്കി. രാജ്യത്തോട് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രി ഏക സിവിൽ കോഡ് വിഷയം ഇപ്പോൾ എടുത്തിട്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു യോഗത്തിനു ശേഷം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പ് തന്ത്രം എന്ന നിലയിലാണ് ബിജെപി ഏക സിവിൽ കോഡ് വിഷയവുമായി മുന്നോട്ടു പോകുന്നത്. ഈ നീക്കം രാജ്യത്ത് നടക്കില്ല.ഇത് മുസ്ലിംങ്ങളെ മാത്രമല്ല ബാധിക്കുക. രാജ്യത്തെ പട്ടികവർഗ്ഗ വിഭാഗങ്ങൾ അടക്കം വലിയൊരു ജനവിഭാഗത്തെ ദോഷമായി ബാധിക്കും. ഭൂരിപക്ഷം ജനവിഭാഗങ്ങളും ഇതിനെ എതിർത്ത് മുന്നോട്ട് വരും. ഈ നീക്കം ഭരണഘടനക്കും.മതേതരത്വത്തിനും എതിരാണ്.ഇത് സാമൂദായിക സൗഹാർദ്ധത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം രാജ്യത്തെ മറ്റു പ്രതിപക്ഷ പാർട്ടികളുമായി ചർച്ച ചെയ്യാൻ ദേശീയ കമ്മിറ്റി യോഗം തീരുമാനിച്ചതായും കേരളത്തിൽ എല്ലാ പാർട്ടികളും ഇതിനെതിരെ രംഗത്ത് വരണമെന്നും പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു.