X

മേയർക്ക് കുഞ്ഞുമായി വരാം, ജീവനക്കാർ കൊണ്ടുവന്നാൽ നടപടി; ചർച്ചയായി പഴയ സർക്കുലർ

കൈക്കുഞ്ഞുമായി ഓഫീസ് ജോലിയില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മേയറെ അനുകൂലിച്ചും അഭിനന്ദിച്ചും ഇടത് സൈബർ സംഘങ്ങൾ സജീവമായപ്പോൾ ,കോ​ൺ​ഗ്ര​സ്​ നേ​താ​വാ​യ ശ​ബ​രി​നാ​ഥി​ന്‍റെ ഭാ​ര്യ​യും പ​ത്ത​നം​തി​ട്ട ജില്ലാ കലക്ടറുമായി ദിവ്യ എസ് അയ്യർക്കെതിരെ വിമർശനം ഉന്നയിച്ചവരാണ് ഇപ്പോൾ വാഴ്ത്തുപാട്ടുമായി വരുന്നതെന്ന വിമർശനം മറുഭാഗത്തും ഉയർന്നു.ഇപ്പോൾ ഇതിനോടൊപ്പം സര്‍ക്കാര്‍ ഓഫിസുകളില്‍ കുട്ടികളുമായി എത്തരുതെന്ന മുന്‍ ഉത്തരവും ചര്‍ച്ചയാകുവുകയാണ്.

ഓഫിസ് സമയം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി കുട്ടികളെ കൊണ്ടുവരുന്നത് നിയന്ത്രിച്ച് 2018 -ല്‍ ഇറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവാണിത് .ഓഫിസ് സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളുമായെത്തുന്നത് നിയന്ത്രിക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഈ സർക്കുലറിൽ പറയുന്നത്. ഓഫീസ് സമയം നഷ്ടപ്പെടുന്നതിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നതായും ഓഫീസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഉത്തരവിക്കറിയത്.

മനുഷ്യാവകാശ കമ്മിഷന് മുമ്പാകെ റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം സമര്‍പ്പിച്ച പരാതിയിലായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അതേസമയം ജനപ്രതിനിധികളുടെ കാര്യം ഉത്തരവില്‍ പറയുന്നില്ല.വിവാദങ്ങള്‍ ഏറിയ പശ്ചാത്തലത്തില്‍ ഏഴുവര്‍ഷം മുമ്പുള്ള ഉത്തരവ് തിരുത്തുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത്.ഇ​ട​തു​പ​ക്ഷ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് ജീ​വ​ന​ക്കാ​ര്‍ കു​ട്ടി​ക​ളു​മാ​യി ഓ​ഫി​സി​ലെ​ത്തി​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി​യ മു​ഖ്യ​മ​ന്ത്രി​ക്ക്​ ഇ​പ്പോ​ൾ മി​ണ്ടാ​ട്ട​മി​ല്ലേ​യേ​ന്നും ചി​ല​ർ ചോദിക്കുന്നു.

webdesk15: