കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനശേഷം മണിപ്പുരിൽ സ്ഥിതി കൂടുതൽ സങ്കീർണമായെന്ന് തൃശൂർ രൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ വിമർശനം .അമിത് ഷാ സന്ദർശിച്ച് സമാധാനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വാഗ്‌ദാനങ്ങൾ പാഴ്‌വാക്കായെന്നാണ് ‘കത്തോലിക്ക സഭയുടെ’ . ജൂലൈ ലക്കത്തിൽ വിമർശിക്കുന്നത്.മണിപ്പുരിന്റെ ചരിത്രത്തിൽ ഏറ്റവും രക്തരൂഷിതമായ കലാപമാണ് നടക്കുന്നത്. സർക്കാർ രൂപീകരിച്ച സമാധാന കമ്മിറ്റിയും പ്രഹസനമായി. 50 അംഗ കമ്മിറ്റിയിൽ ഭൂരിപക്ഷവും കലാപത്തിന് നേതൃത്വം നൽകുന്ന വിഭാഗത്തിൽപ്പെട്ടവരാണെന്ന് ആക്ഷേപമുണ്ട്. ഒരു നിഷ്‌പക്ഷ സമീപനവും ഈ കമ്മിറ്റിയിൽനിന്നില്ല. സംവരണ വിഷയത്തിനപ്പുറം ഇത് ക്രൈസ്‌തവർക്കെതിരായ കലാപമായി മാറിയിരിക്കുന്നുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.ക്രൈസ്‌തവരുടെ 300 ദേവാലയം തീവച്ചുവെന്നും 150 പേരെ വെടിവച്ചുകൊന്നുവെന്നും അവിടം സന്ദർശിച്ച ക്രൈസ്‌തവ നേതാക്കളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.