X

കുണ്ടറ സി. ഐക്കും എസ്. ഐ മാർക്കുമെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കൊല്ലം : കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനു ബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ പോലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസ് ഇൻസ്പെക്ടർ, രണ്ട് എസ്. ഐ മാർ എന്നിവർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.

കുണ്ടറ പോലീസ് സ്റ്റേഷനിലെ 3 ഉദ്യോഗസ്ഥർക്കെതിരെ മുമ്പും പരാതികളുണ്ടായിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരിക്ക് നിസാരവൽക്കരിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഇത്തരം ഉദാസീനമായ നിലപാടുകൾ പോലീസ് സേനയ്ക്ക് കളങ്കമാണെന്നും ഉത്തരവിൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം, കസ്റ്റഡിയിലെടുക്കുന്നവർക്ക് നേരിടേണ്ടിവരുന്ന ഉപദ്രവം എന്നിവ സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും ഉത്തരവിൽ പറഞ്ഞു.

webdesk15: