മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ തിരൂരിൽ നടത്തിയ പ്രസംഗത്തിൽ വിശ്വാസം മുറുകെ പിടിക്കണമെന്ന പരാമർശത്തെ വിമർശിച്ച് മുൻമന്ത്രിയും സിപിഎം അനുകൂലിയുമായ കെ ടി ജലീൽ. ഹരിത പതാക മുസ്ലിംലീഗിന്റെ നേതാക്കൾ നമുക്ക് നൽകിയതാണ് .ആ മഹാന്മാരുടെ പാത പിൻപറ്റി പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു നീങ്ങണം .അർഷിന്റെ തണൽ വരെ കിട്ടാൻ പോന്നതാണ്. പ്രയത്നിക്കുക ‘ വിശ്വാസത്തോടെ മുന്നോട്ട് പോവുക. അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ” എന്നാണ് മുസ്ലിം ലീഗ് അണികളെ നോക്കി തങ്ങൾ ആഹ്വാനം ചെയ്തത് .
മുസ്ലിം ലീഗ് അണികൾ ദൈവവിശ്വാസം ഉള്ളവരും ഇഹലോകത്തിലും പരലോകത്തിലും വിശ്വസിക്കുന്നവരും ആണ് .അവൻറെ / അവളുടെ ഓരോ പ്രവർത്തനവും വിശ്വാസത്തിൽ അധിഷ്ഠിതവുമാണ്. നല്ല പ്രവൃത്തിക്ക് നല്ല ഫലം കിട്ടും .എന്ന വിശ്വാസവും തിന്മ പ്രവർത്തിക്കുന്നവർക്ക് നരകം ലഭിക്കുമെന്ന വിശ്വാസവും മുസ്ലിം ലീഗിനുണ്ട്. ഇത് മുറുകെപ്പിടിച്ച് സ്വർഗ്ഗത്തിനു വേണ്ടി പ്രവർത്തിക്കണമെന്നാണ് തങ്ങൾ ഉപദേശിച്ചത്. വിശ്വാസം മുറുകെ പിടിക്കണം എന്ന് മുസ്ലിം ലീഗിൻറെ എല്ലാകാലത്തെയും അഭിപ്രായവും ആണ്. മഹാന്മാരായ നേതാക്കളെല്ലാം ഇത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.
എന്നാൽ തങ്ങളുടെ ഈ പ്രസ്താവനയെ വളച്ചൊടിച്ച് വികൃതമാക്കിയിരിക്കുകയാണ് സിപിഎമ്മിന് വേണ്ടി കെ ടി ജലീൽ. എംഎൽഎ യും മന്ത്രിയും ആയിരുന്ന മുൻകോളേജ് അധ്യാപകൻ കൂടിയായ ജലീൽ വിശ്വാസം എന്നതിനെ വികൃതവൽക്കരിക്കുകയാണ് ചെയ്തിരിക്കുന്നത് .സ്വർഗ്ഗത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന തങ്ങളുടെ പ്രസ്താവനയെ വളച്ചൊടിച്ച ജലീൽ ലീഗിലില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളെയും പേരുകൾ എടുത്തുപറഞ്ഞ് അവരൊന്നും സ്വർഗ്ഗത്തിൽ പോയില്ലേ എന്ന് ചോദിക്കുകയാണ് ജലീൽ ചെയ്തത്.