കോട്ടയത്ത് മദ്യ ലഹരിയില്‍ ശല്യം ചെയ്ത മകനെ അമ്മ കൊലപ്പെടുത്തി

കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയില്‍ വീട്ടിൽ തര്‍ക്കം പതിവായിരുന്നു.തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അനു ദേവ് മരിച്ചത്.മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. സാവിത്രിയെ ലീസ് കസ്റ്റഡിയിലെടുത്തു. അനുദേവിന്റെ സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും

 

 

webdesk15:
whatsapp
line