സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ലെന്നും എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തത് . മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെ കണക്കെടുപ്പും നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
വയനാട്ടിൽ . 84 കടുവകൾ ഉണ്ടെന്നാണ് ണ്ടെത്തിയത്. 2018 ൽ ഇത് 120 ആയിരുന്നു. അഞ്ച് വർഷത്തിനിടെ കേരളത്തിൽ കടുവകളുടെ എണ്ണം കുറഞ്ഞു. കാട്ടാന കണക്കെടുപ്പിൽ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി. 2017 ൽ കണക്കെടുത്തപ്പോൾ 3322 ആനകളായിരുന്നു ഉണ്ടായിരുന്നിടത്താണ് ആനകളുടെ എണ്ണത്തിൽ ഇത്രയും കുറവ് കണ്ടെത്തിയിരിക്കുന്നത്. വന്യ മൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതു കൊണ്ടാണ് ഇവ നാട്ടിലേക്കിറങ്ങുന്നതെന്ന വാദം കണക്കുകൾ പ്രകാരം പൊരുത്തപ്പെടുന്നില്ലെന്ന് വനം മന്ത്രി പറഞ്ഞു.