X

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം ,എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ മഴക്കെടുതി വിലയിരുത്താൻ വിളിച്ച യോ​ഗത്തിൽ തീരുമാനം.ഇവിടെ മുന്നൊരുക്കങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ജില്ലാ കളക്ടർമാർക്കായിരിക്കും ചുമതല.മഴക്കെടുതി ദുരിതം നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമാണെന്ന് യോഗത്തിന് ശേഷം മന്ത്രി കെ.രാജൻ പറഞ്ഞു. പ്രാദേശിക മഴ കണക്ക് പ്രത്യേകം പരിശോധിക്കും. അപകടകരമായ തരത്തിൽ യാത്രകൾ പാടില്ല. നാളെയും കൂടി മഴ തുടരുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഡാമുകളിലെ നില സുരക്ഷിതമാണ്. എന്തും നേരിടാൻ സജ്ജമായിരിക്കുകയാണ്. കൂടുതൽ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത വേണം. കുതിർന്ന് കിടക്കുന്ന മണ്ണിൽ ചെറിയ മഴ പെയ്താലും മണ്ണിടിച്ചിൽ സാധ്യത കൂടുതലാണ്. 7 എൻഡിആർഎഫ് സംഘങ്ങൾ നിലവിൽ ഉണ്ടെന്നും കൂടുതൽ സംഘത്തെ ഇപ്പോൾ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു

 

 

webdesk15: