പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീണ്ടും ചേരുക. ഇനി സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും സമ്മേളനം. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു തീരുമാനം.
സെപ്തംബർ 5നാണ് പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്