ഇസ്രാഈൽ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ അരലക്ഷത്തോളം വരുന്ന ഗര്‍ഭിണികള്‍ക്ക് അത്യാവശ്യ വൈദ്യസേവനമോ ശുദ്ധജലമോ ലഭിക്കാത്ത സാഹചര്യത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ.4.23 ലക്ഷത്തിലേറെ ആളുകള്‍ കിടപ്പാടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതായതായും ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള UNOCHA വ്യക്തമാക്കി. ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണവും വെള്ളവും തീര്‍ന്നു കൊണ്ടിരിക്കുന്ന ഗാസയിലെ സാഹചര്യം ഭയാനകമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഫുഡ് പ്രോഗ്രാമും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഗാസയിലെ ആക്രമണത്തില്‍ 1500ഓളം ആളുകള്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഏക വൈദ്യുതോത്പാദന കേന്ദ്രം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.
ഇസ്രാഈൽ ഗാസയില്‍ വംശഹത്യ നടത്തുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.ജനങ്ങള്‍ക്ക് ആക്രമണങ്ങളില്‍ നിന്ന് അഭയം തേടാന്‍ സുരക്ഷിതമായ ഒരു സ്ഥലം പോലും ഗാസയിലിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.സ്ത്രീകളും കുട്ടികളും പ്രായമായവരും വികലാംഗരും ഉള്‍പ്പെടെ എല്ലാവരേയും ഇസ്രാഈൽ ആക്രമണത്തിന് വിധേയമാകുന്നുവെന്നാണ് ഹമാസ് വൃത്തങ്ങൾ പറയുന്നത്.