തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ചതിന് സഞ്ജീവ് ഭട്ടിന് സുപ്രീംകോടതി മൂന്നു ലക്ഷം പിഴ ചുമത്തി.സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രീം കോടതി തളളുകയും ചെയ്തു.ലഹരിമരുന്ന് കേസില്‍ വ്യാജതെളിവുണ്ടാക്കിയെന്ന കേസില്‍ സമര്‍പ്പിച്ച ഓരോ ഹര്‍ജികള്‍ക്കും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്.കേസ് നീതിയുക്തമല്ലന്ന് സഞ്ജീവ് ഭട്ട് ഹര്‍ജികളില്‍ ആരോപണമുന്നയിച്ചിരുന്നു.2018 ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജമായി തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് സഞ്ജീവ് ഭട്ടിനെതിരായ കേസ്.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക തീസ്ത സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ക്ക് ശേഷം അറസ്റ്റിലായ മൂന്നാമനാണ് സഞ്ജീവ് ഭട്ട്.