ന്യൂഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കേരള ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റായhttps://keralahouse.kerala.gov.in ന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിക്കും.
ഡൽഹിയിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാംസ്കാരിക നിലയം എന്ന നിലയ്ക്കാണ് ട്രാവൻകൂർ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് പാലസിന്റെ നവീകരണം നടത്തിയിരിക്കുന്നത്.
കസ്തൂർബഗാന്ധി മാർഗിലെ 4 ഏക്കർ പ്ലോട്ടിലാണ് പാലസ് സ്ഥിതി ചെയ്യുന്നത്. കൊളോണിയൽ ആർക്കിടെക്ച്ചർ ശൈലിയിലാണ് പാലസിന്റെ രൂപകല്പ്പന. 2060 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സൗകര്യങ്ങൾ സമ്മേളിപ്പിച്ചിരിക്കുന്നത്. അഞ്ച് ആർട്ട് ഗ്യാലറികൾ, കോൺഫറൻസ് ഹാൾ ,
സെമിനാർ ഹാൾ വിത്ത്ഡിജിറ്റൽ ബോർഡ് ,ലൈബ്രറി , ഡിജിറ്റൽ ലൈബ്രറി . റസ്റ്റോറന്റ് , കഫറ്റേരിയ , സുവനീർ ഷോപ്പ്, ആയുർവേദ ഷോപ്പ് , പരമ്പരാഗത വസ്ത്രശാല കൂടാതെ നടുമുറ്റവും ഫൗണ്ടനും ഉൾക്കൊളുന്നതാണ് പാലസിന്റെ അകത്തളം.23.8 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.