കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു.കേരളത്തിൽനിന്ന് കെ സി വേണുഗോപാലും ശശി തരൂരും പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടു. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാകും. കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി.മുതിർന്ന നേതാവ് എ കെ ആന്റണിയെ നിലനിർത്തി. പ്രിയങ്ക ഗാന്ധി,സച്ചിൻ പൈലറ്റ്, തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു.സ്ഥിരം ക്ഷണിതാക്കളായി 13 പേരാണുള്ളത്. കനയ്യ കുമാർ, മനീഷ് തിവാരി തുടങ്ങിയവർ മറ്റ് സ്ഥിരം ക്ഷണിതാക്കളാണ്.
ശശി തരൂർ കോൺഗ്രസ് പ്രവർത്തകസമിതിയിൽ ; രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
Tags: congress