X

ഇന്ത്യൻ ഭൂമിയിലെ ചൈനീസ് കൈയേറ്റം: സുപ്രീംകോടതിയെ സമീപിക്കുമെന്ന് സുബ്രമണ്യൻ സ്വാമി

ഇന്ത്യൻ ഭൂമിയിലെ ചൈനീസ് കൈയേറ്റ വിഷയത്തിൽ സ്വാമി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി.ലഡാക്കിൽ ഇന്ത്യയുടെ 4067 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന കൈയേറിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്ക് കീഴടങ്ങിയതിലെ സത്യം അറിയാനാണ് സുപ്രിം കോടതിയെ സമീപിക്കുന്നതെന്നാണ് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കിയിരിക്കുന്നത്.ചൈന ഇത്രയും ഭൂമി കൈയേറിയ ശേഷവും ആരും ഇന്ത്യൻമണ്ണിൽ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ഇന്ത്യ ചൈനക്ക് കീഴടങ്ങിയതിലെ നിജസ്ഥിതി അറിയാൻ ഭരണഘടനയുടെ 19ാം അനുച്ഛേദം അനുസരിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുകയെന്ന് സ്വാമി വ്യക്തമാക്കി.ഇന്ത്യയുടെ 4000 ചതുരശ്ര കിലോമീറ്ററിലേറെ വരുന്ന ഭൂപ്രദേശം ചൈന കൈയടക്കിയതായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടിയത് ബിജെപി നേതാക്കൾ തള്ളിക്കളയുന്ന പശ്ചാത്തലത്തിലാണ് ഒരു ബിജെപി നേതാവ് തന്നെ നിജസ്ഥിതി അറിയാൻ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

webdesk15: