X

നെഹ്റുവിന്റെ ദീർഘവീക്ഷണം; ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തെ അഭിനന്ദിച്ച് കോൺഗ്രസ്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ശാസ്ത്ര വീക്ഷണവും കാഴ്ചപ്പാടുമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ അടിത്തറ പാകിയതെന്ന് കോൺഗ്രസ്.രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ അഭിനന്ദിച്ച് കോൺഗ്രസ്. സമൂഹമദ്ധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്.നെഹ്‌റുവിന്റെ ദീർഘവീക്ഷണം രാജ്യത്തിന് ചന്ദ്രയാനിൽ ദൗത്യത്തിൽ ശക്തിപകർന്നുവെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.1946-ൽ അദ്ദേഹം ശാസ്ത്രീയ മനോഭാവത്തെക്കുറിച്ച് സംസാരിച്ചു! കൊടും ദാരിദ്ര്യം, ഉയർന്ന നിരക്ഷരത, അഗാധമായ സാമൂഹിക വിഭജനം, പട്ടിണി എന്നിവയുണ്ടായിരുന്ന, കൊളോണിയൽ ഭരണത്തിൽ നിന്ന് പുത്തൻ, ബഹിരാകാശ പര്യവേക്ഷണം നടത്താൻ ആഗ്രഹിച്ച രാജ്യത്തെ അദ്ദേഹം ഉന്നതിയിലേക്ക് എത്തിച്ചു”-കോൺഗ്രസ് വ്യക്തമാക്കി.

webdesk15: