X

ബംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും ഫ്ലാറ്റിൽ പൊള്ളലേറ്റ്‌ മരിച്ചനിലയിൽ

ഇടുക്കി സ്വദേശിയായ യുവാവിനേയും ബംഗാളിൽ നിന്നുള്ള യുവതിയെയും ബംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ്‌ (20) എന്നിവരെയാണ് പൊള്ളലേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊത്തന്നൂരിലെ ദൊഡ്ഡഗുബ്ബിയിലെ അപാർട്ട്‌മെന്റിലാണ്‌ സംഭവം.ഇരുവരും ദേഹത്ത്‌ പെട്രോൾ ഒഴിച്ച്‌ തീകൊളുത്തിയതെന്നാണ്‌ വിവരം.

വിവാഹിതയായ സൗമിനി ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അബില്‍ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ഇരുവരും ശനിയാഴ്‌ചയാണ്‌ ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റിലേക്ക്‌ താമസം മാറിയത്‌. അബിലുമായി ലിവിങ്‌ റിലേഷനിലാണെന്ന്‌ സൗമിനി ഭർത്താവിനെ അറിയിച്ചിരുന്നതായി കൊത്തന്നൂർ പൊലീസ്‌ പറഞ്ഞു.

 

webdesk15: