ബാങ്കിനു പറ്റിയ കയ്യബദ്ധം കാരണം ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ.പഴനി നെയ്‌ക്കരപ്പട്ടി സ്വദേശി രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 9,000 കോടി രൂപ എത്തിയത്.ചെന്നൈയിൽ ഓട്ടോ ഡ്രൈവറായ രാജ്‌കുമാറിന്റെ മൊബൈലിലേക്ക് ഈ മാസം ഒൻപതിനാണ് 9000 കോടി രൂപ ക്രെഡിറ്റ് ആയ മെസ്സേജ് വന്നത്. മെസേജ് കണ്ട് ഞെട്ടിയ രാജ്‌കുമാർ ഇത് സത്യമാണോ എന്നറിയാൻ സുഹൃത്തിന് നൽകാനുള്ള 21000 രൂപ അയച്ചു കൊടുത്തു. പണം കിട്ടിയെന്ന് സുഹൃത്ത് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെയാണ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് ഫോൺ വിളിയെത്തിയത്. അബദ്ധത്തിൽ പറ്റിയതാണെന്നും പണം തിരികെ എടുക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. പിൻവലിച്ച 21000 രൂപ നൽകാനില്ലെന്നറിയിച്ച രാജ്‌കുമാറിന് ആ പണം ബാങ്ക് വിട്ടു നൽകുകയും ചെയ്തു.