Connect with us

india

കൂടുതല്‍ അപകടകാരികളായ 156 മരുന്നുകള്‍ നിരോധിച്ചു

നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍. അവ ”കോക്ടെയ്ല്‍” മരുന്നുകള്‍ എന്നും അറിയപ്പെടും.

Published

on

മനുഷ്യ ശരീരത്തില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍. അവ ”കോക്ടെയ്ല്‍” മരുന്നുകള്‍ എന്നും അറിയപ്പെടും.

ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ മുടി വളര്‍ച്ചയ്ക്കും, ചര്‍മ്മ സംരക്ഷണത്തിനുമായി ഉല്പാദിപ്പിക്കുന്ന മരുന്നുകളും വേദനസംഹാരി, മള്‍ട്ടിവൈറ്റമിനുകളും നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിലുണ്ട്. പനി, കോള്‍ഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും.

ഇക്കാരണത്താല്‍ തന്നെ വ്യാപകമായ ഉപയോഗത്തില്‍ ഈ മരുന്നുകള്‍ വന്നിട്ടുണ്ട്. കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഗുളികകളുടെ എണ്ണം കുറയ്ക്കാനായി ഇത്തരം കോമ്പിനേഷന്‍ മരുന്നുകള്‍ ഡോക്ടര്‍മാര്‍ എഴുതുന്നതും പതിവാണ്. നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തില്‍ ഇവയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിപ്ല, ടോറന്റ്, സണ്‍ ഫാര്‍മ, ഐപിസിഎ ലാബ്‌സ്, ല്യൂപിന്‍ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതാണ്. മരുന്നുനിരോധനം വലിയ സാമ്പത്തിക ബാധ്യത കമ്പനികള്‍ക്ക് വരുത്തിവെക്കുമെന്നും മരുന്നു കമ്പനികള്‍ കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്. ഒട്ടും സുതാര്യമല്ലാതെയാണ് വിദഗ്ധ സമിതി തങ്ങളുടെ അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് കമ്പനികളുടെ ആരോപണം.

”പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി ഈ ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 സെക്ഷന്‍ 26 എ പ്രകാരം വിലക്കേണ്ടത് അത്യാവശ്യമാണ്,” എന്ന് സമിതി തങ്ങളുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

നിരോധിച്ച മരുന്നുകളുടെ ഉപയോഗം മനുഷ്യന് അപകടസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകള്‍ക്ക് സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ് എന്ന വസ്തുതയും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു.

നിരോധന പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍

”Aceclofenac 50mg + Paracetamol 125mg ടാബ്ലെറ്റ്”- മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന വേദനസംഹാരികളുടെ ജനപ്രിയ കോമ്പിനേഷനുകളില്‍ ഒന്നാണിത്. ഇത് വേദനാസംഹാരിയായി വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു. നിരവധി ഫാര്‍മ കമ്പനികള്‍ ഈ മരുന്ന് വിപണിയിലെത്തിച്ചിട്ടുണ്ട്. പാരസെറ്റാമോളും പെന്റാസോസൈനും ചേര്‍ന്ന സംയോഗവും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇതും വേദന സംഹാരിയായാണ് ഉപയോഗിച്ചിരുന്നത്. ലെവോസെട്രിസൈനും ഫെനിലെഫ്രൈനും ചേര്‍ന്നതാണ് മറ്റൊരു മരുന്ന്. ഇത് മൂക്കൊലിപ്പിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു വന്നിരുന്നതാണ്.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ കുത്തിവയ്പ്പ്, സെറ്റിറൈസിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍, പാരസെറ്റമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ സംയോജനവും സര്‍ക്കാര്‍ നിരോധിച്ചു. ഒപിയോയിഡ് അടിസ്ഥാനമാക്കിയുള്ള ഒരു വേദനസംഹാരിയാണ് ട്രമഡോള്‍.

അതേസമയം, 2023 ജൂണില്‍ 344 കോമ്പിനേഷനുകളുടെ ഭാഗമായ 14 എഫ്ഡിസികളാണ് നിരോധിച്ചത്. 2016ല്‍, സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഈ മരുന്നുകളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ നിരോധിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടകയില്‍ ബി.ജെ.പിയുടെ തട്ടകങ്ങള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വന്‍ പരാജയം

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.

Published

on

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനായ ഭരത് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയുമാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയം കൈവരിച്ചത്.

ഷിഗ്ഗോണില്‍ 13448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്മദ്ഖാനാണ് ജയിച്ചത്. 100756 വോട്ടുകളാണ് പത്താന്‍ യാസിറഹ്മദ്ഖാന്‍ ഷിഗ്ഗോണില്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 87308 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

112642 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വരയാണ് ചന്നപട്ടണ സീറ്റ് ഉറപ്പിച്ചത്. 25413 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ചന്നപട്ടണയില്‍ സ്ഥാനമുറപ്പിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമി 87229 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഭരത് ബൊമ്മൈ തന്റെ കന്നി അങ്കത്തിലും നിഖില്‍ കുമാരസ്വാമി മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. ബസവരാജ് ബൊമ്മൈയുടെയും കുമാരസ്വാമിയുടെയും സിറ്റിങ് സീറ്റുകളിലാണ് മക്കള്‍ തോല്‍വി അറിഞ്ഞത്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സണ്ടൂറാണ് തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലം. സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 9649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 93616 വോട്ടുകളാണ് ഇ. അന്നപൂര്‍ണ നേടിയത്. 83967 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബംഗാര ഹനുമന്തയാണ് രണ്ടാം സ്ഥാനത്ത്.

Continue Reading

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

india

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ 12കാരന് രണ്ടു കോടി നഷ്ടപരിഹാരം;തുക ഉയര്‍ത്തി ഹൈക്കോടതി

4.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി

Published

on

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.തുടര്‍ന്ന് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന് വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ(60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചിരുന്നു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് ഹൈക്കോടതി നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്.

 

Continue Reading

Trending