മുംബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ രണ്ടു ദിവസം കൊണ്ട് വിറ്റത് 15000 കിലോഗ്രാം സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നിലവില്‍ വന്ന നവംബര്‍ എട്ടിനും ഒമ്പതിനുമാണ് രാജ്യത്തുടനീളം ഇത്രയധികം സ്വര്‍ണം വിറ്റഴിഞ്ഞത്. 5000 കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണമാണ് ഈ ദിവസങ്ങളില്‍ വിറ്റതെന്ന് ഇന്ത്യന്‍ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈമാറിയാണ് ഇത്രയും തുകയുടെ സ്വര്‍ണം വാങ്ങിയത്. അസോസിയേഷനു കീഴിലെ 2500 ജ്വല്ലറികളില്‍ നടത്തിയ വില്‍പനയുടെ കണക്കാണിത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കും ഒമ്പതിന് പുലര്‍ച്ചെ മൂന്നുമണിക്കുമിടയിലാണ് ഇതില്‍ ഏറിയ പങ്കും വിറ്റഴിഞ്ഞത്. ഡല്‍ഹി, യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ വില്‍പന റിപ്പോര്‍ട്ട് ചെയ്തത്.