ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 150 എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരം നഷ്ടമായി. 50 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള മെഡിക്കല്‍ കോളേജിനാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം നഷ്ടമായത്. ഡോക്ടര്‍മാരുടെയും സീനിയര്‍ റസിഡന്റുമാരുടെയും കുറവാണ് അംഗീകാരം നഷ്ടമാകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അംഗീകാരം നഷ്ടമായ വിവരം ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ കാര്യമായ പോരായ്മകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അംഗീകാരം റദ്ദാക്കിയിതെന്നാണു വിവരം. ആലപ്പുഴ മെഡിക്കല്‍ കോളേജിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, പരിയാരം മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റുകള്‍ക്കും അംഗീകാരം നഷ്ടമായി.