X

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളേ ഓടിക്കാന്‍ കഴിയില്ല, പിന്നെയാണ് 22 വര്‍ഷമായത് ;സി.ഐ.ടി.യുവിനെ പരിഹസിച്ച് ഗണേഷ് കുമാര്‍

ഡ്രൈവിങ് ടെസ്റ്റ് വാഹനങ്ങളുടെ കാലപരിധി 22 വര്‍ഷമാക്കിയ നടപടിയില്‍ സി.ഐ.ടി.യുവിനെ പരിഹസിച്ച് മന്ത്രി ഗണേഷ് കുമാര്‍. ’15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളേ ഓടിക്കാന്‍ കഴിയില്ല പിന്നെയാണ് ഡ്രൈവിംഗ് സ്‌കൂള്‍ വാഹനം ”ജനാധിപത്യം അല്ലേ അതുകൊണ്ട് അംഗീകരിച്ചു’ മന്ത്രി പറഞ്ഞു.

ഹൈക്കോടതി ഇത് അംഗീകരിക്കുമോ എന്ന സംശയമുണ്ടെന്നും ഹൈക്കോടതിയില്‍ നിന്ന് എന്ത് തീരുമാനം വന്നാലും അത് ശിരസ്സാവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലപരിധി 18ല്‍നിന്ന് 22 വര്‍ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 15 ദിവസമായി സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വീണ്ടും മാറ്റം വരുത്തിയത്.

3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നയിടങ്ങളില്‍ 40 ടെസ്റ്റുകള്‍ അധികമായി നടത്താനും ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഹാജരാവുന്നതില്‍ ഇളവുകള്‍ നല്‍കാനും നേരത്തേ തീരുമാനമായിരുന്നു. ഗതാഗത കമ്മീഷണറാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

webdesk13: