X

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി പുതുക്കാനാവില്ല

ന്യൂഡല്‍ഹി: 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി പുതുക്കാനാവില്ല. ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം ഉത്തരവിറക്കി. 2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പൂര്‍ത്തിയാകുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ വാഹനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഈ നിര്‍ദേശത്തിന്റെ കീഴില്‍ വരുമെന്ന് കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ബജറ്റില്‍ അവതരിപ്പിച്ച സ്‌ക്രാപേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങളുടേത് 20 വര്‍ഷവും നിരത്തില്‍ ഉപയോഗിക്കാം എന്നതാണ്.

web desk 1: