കൊല്ലത്ത് 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി വിറ്റ കേസില്‍ ദമ്പതികള്‍ പിടിയില്‍. കൊല്ലം കുളത്തുപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് പിടിയിലായത്. വിഷ്ണു കുട്ടിയെ പീഡിപ്പിക്കുന്ന ദ്യശങ്ങള്‍ ഭാര്യയാണ് ചിത്രീകരിച്ചത്.തുടര്‍ന്ന് ലഭ്യമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കി അത് വഴിയാണ് വിറ്റത്.
കുട്ടിയെ ഇന്‍സറ്റഗ്രാം വഴിയാണ് ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹ്യദം സ്ഥാപിച്ച് ഇയാളുടെ വാടക വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ദ്യശങ്ങള്‍ പുറത്തുവന്നതോടെ കുട്ടി തന്നെ തന്റെ സുഹ്യത്തുക്കളോട് പറയുകയും ശേഷം അധ്യാപിക വഴിയാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്.
പണത്തിനാണ് ചിത്രങ്ങളും വിഡിയോകളും സാമൂഹ്യമാധ്യങ്ങള്‍ വഴി വിറ്റത്. വിഡിയോ വാങ്ങിയ ആളുകളിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് പൊലീസ് അറിയിച്ചു.