ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. കാസ്ഗഞ്ച് ജില്ലയിലായിരുന്നു അപകടം. മഗ്പൂര്‍ണിമയുടെ ഭാഗമായി ഗംംയില്‍ കുളിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ എട്ട് കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടെ 15 പേരാണ് മരിച്ചതെന്ന് അലിഗഡ് റേഞ്ച് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.
കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നും ഐജി പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ കുളത്തിലേക്കാണ് ട്രാക്ടര്‍ ട്രോളി മറിഞ്ഞത്.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സയും ഉറപ്പാക്കാന്‍ കാസ്ഗഞ്ച് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും കാസ്ഗഞ്ച് ജില്ലയിലെ പട്യാലി പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള സ്ഥലത്ത് അടിയന്തര സഹായത്തിനായി ലഭ്യമാക്കാന്‍ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.