X
    Categories: CultureMoreNewsViews

15 ലക്ഷം ബാങ്ക് എക്കൗണ്ടില്‍ വരാന്‍ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുത്. ഇതിനായിട്ടാണ് റിസര്‍വ്വ് ബാങ്കിനോട് പണം ആവശ്യപ്പെട്ടത് അവര്‍ പണം തന്നില്ല. ഈ പണം ലഭിക്കാന്‍ ചില സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നും രാം ദാസ് അതാവാലെ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ഇദ്ദേഹം വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്ന് ആരോപിച്ച് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചപ്പോള്‍ ‘ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ… വിദേശ മദ്യം കഴിക്കാം’ എന്ന രാം ദാസ് അതാവാലെയുടെ ആഹ്വാനം ഏറെ വിവാദമായിരുന്നു. കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ധന തന്നെ ബാധിക്കില്ലെന്ന പറഞ്ഞ ശേഷം പ്രസ്താവന തിരുത്തിയ മന്ത്രിയാണ് രാം ദാസ് അതാവാലെ. താന്‍ കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധന വില തന്നെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന അലവന്‍സിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച് രാമദാസ് ആദ്യം പറഞ്ഞത്. പരാമര്‍ശത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഇന്ധനവില വര്‍ധനയില്‍ ജനം ദുരിതത്തിലാണെന്നും വില കുറ്ക്കാന്‍ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: