ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 116.54 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 15.69 കോടി ഡോസ് വാക്‌സിനുകള്‍ ഉപയോഗിക്കാതെ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കെട്ടിക്കിടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ വാക്‌സിനേഷന്‍ നയത്തിന്റെ ഭാഗമായി സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രം സൗജന്യമായാണ് വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.