X

കെ.പി.സി.സി പട്ടികയില്‍ 145 പുതുമുഖങ്ങള്‍; രാജ്‌മോഹന്‍ ഉണ്ണിത്താനും അംഗത്വം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്ത്യശാസനക്കു പിന്നാലെ കെ.പി.സി.സി പട്ടിക പ്രഖ്യാപിച്ചു. 145 പുതുമുഖങ്ങള്‍ക്ക് പട്ടികയില്‍ ഇടം നല്‍കിയതായാണ് വിവരം. ദളിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്. ആദ്യം നല്‍കിയ പട്ടികയില്‍ നിന്ന് 25 പേരെ പുറത്താക്കി. 45 വയസ്സിനു താഴെ പ്രായമുള്ള 48 പേരും 20 ദളിത് പ്രതിനിധികളുമാണ് പട്ടികയിലുള്ളത്. വനിതാ പ്രാതിനിധ്യം 17ല്‍ നിന്ന് 28 ആയി ഉയര്‍ന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താന് കൊല്ലം കുണ്ടറ ബ്ലോക്കില്‍ നിന്ന് അംഗത്വം നല്‍കി. ഉണ്ണിത്താനെ കോട്ടയം ജില്ലയില്‍ നിന്ന് ഉള്‍പ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍ സ്വന്തം ബ്ലോക്കായ കൊല്ലത്തു നിന്നല്ലെങ്കില്‍ അംഗത്വം വേണ്ടന്ന നിലപാടില്‍ ഉറച്ചതോടെ കുണ്ടറയില്‍ നിന്ന് നല്‍കുകയായിരുന്നു. അതേസമയം, മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പട്ടിയില്‍ ഇടം പിടിച്ചിട്ടില്ല.

chandrika: