X

കലിയടങ്ങുന്നില്ല: കൂത്തുപറമ്പില്‍ വീടുകള്‍ തകര്‍ത്ത് അക്രമം

കൂത്തുപറമ്പ്: സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലന്നതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെവീടുകള്‍ക്കു നേരെ അക്രമം. 12 വീടുകള്‍ക്കും 3 വ്യാപാര സ്ഥാപനങ്ങള്‍ക്കും മൂന്ന് പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെയാണ് അക്രമമുണ്ടായത്.

കൊലപാതകം നടന്നതിന് ശേഷം തുടങ്ങിയ അക്രമങ്ങള്‍ ശവസംസ്‌കാരം നടക്കുന്നത് വരെ നീണ്ടു. കുരിയോട് എല്‍പി സ്‌കൂളിന് സമീപത്തെ അരയടത്ത് കാട്ടില്‍ ഹൗസില്‍ എന്‍ മുകുന്ദന്റെ വീടിനു നേരെ അക്രമം ഉണ്ടായി ഫര്‍ണിച്ചര്‍, തയ്യല്‍ മെഷീന്‍, ജനല്‍ ഗ്ലാസുകള്‍, അലമാര തുടങ്ങിയവ അടിച്ചുതകര്‍ത്ത നിലയിലാണ്.
തുടര്‍ന്ന് സമീപത്തെ പി.എ. ജനാര്‍ദ്ദനന്റെ പഞ്ചാരം കണ്ണോത്തിന് വീടിനു നേരെയും അക്രമം നടന്നു. മകന്‍ വിഷ്ണു പ്രസാദ് ബിജെപി അനുഭാവിയാണ്.
പടുവിലായി കാവ് ക്ഷേത്രം സെക്രട്ടറി സി. സജേഷിന്റെ വീട്പൂര്‍ണ്ണമായും തകര്‍ത്തു. തൊട്ടടുത്ത കെ.വി.സുരേന്ദ്രന്റെ കരുവാന്റെ വളപ്പില്‍ വീടും പൂര്‍ണ്ണമായും തകര്‍ന്നു.

രണ്ടാഴ്ച മുമ്പ് അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാതിരിയാടമ് എം.ഒ.പി റോഡിലെ നവജിത്തിന്റെ വീട്, സമീപത്തെ മിനീഷിന്റെ വീട്, മമ്പറത്തിനടുത്ത പൊയനാട്ടെ പ്രേമന്റെ വീട്, വാളാങ്കിച്ചാലിലെ പളുങ്കി ഷാജിയുടെ വീട്, ശങ്കനനെല്ലൂര്‍ വായനശാലക്ക് സമീപത്തെ നിഖിലിന്റെ വീട്, കോയിലോട്ടെ മനീഷിന്റെവീട്, പാതിരിയാട്ടെ വിജയന്റെ വീട് എന്നിവക്ക് നേരെയാണ് അക്രമമുണ്ടായത്. ഇതിനിടെ ചടക്കാരകല്ല് വബാവാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കയ്യില്‍ നിന്ന് ബോബും വടിവാളും പിടികൂടി. പൊലീസ് പെട്രോളിങ്ങ് നടത്തുന്നതിനടയിലാണ് ആയധങ്ങള്‍ പിടികൂടിയത്.

Web Desk: