X
    Categories: crimeNews

അയ്യപ്പഭക്തന്റെ 14,000 രൂപ മോഷ്ടിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍

എരുമേലിയില്‍ അയ്യപ്പഭക്തന്റെ ബാഗ് കീറി പണം മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45) കുമളി സ്വദേശിയായ ഭഗവതി (53) തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ മുരുകന്‍ (58) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്ന് വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടക്കുന്നതിനിടെ ഇവര്‍ അയ്യപ്പഭക്തന്റെ ബാഗ് കീറി പതിനാലായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് തൊട്ടുപിന്നാലെ ഇവർ സ്ഥലത്തു നിന്ന് കടന്നുകളഞ്ഞു.

അയ്യപ്പഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.

webdesk13: