X

പരിശീലനത്തിന് 14 കാരന്‍; ചെല്‍സി നാളെ കളത്തില്‍

ലണ്ടന്‍: എന്താണ് ഫ്രാങ്ക് ലംപാര്‍ഡിന്റെ മനസിലിരിപ്പ്…? ചെല്‍സിയുടെ സീനിയര്‍ താരങ്ങള്‍ക്ക് തന്നെ ഒന്നും മനസിലാവുന്നില്ല. ലംപാര്‍ഡിന്റെ രണ്ടാം വരവില്‍ കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ ജയം സ്വന്തമാക്കിയ ചെല്‍സി നാളെ പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റുമായി കളിക്കുകയാണ്. ഈ മല്‍സരത്തിന് മുന്നോടിയായി ഇന്നലെ അദ്ദേഹം തന്റെ സീനിയര്‍ ടീമിനൊപ്പം പരിശീലനത്തിന് വിളിച്ചത് ചെല്‍സി അണ്ടര്‍ 14 അക്കാദമിയിലെ ചാര്‍ലി ഹോളണ്ടിനെ.

അക്കാദമി നായകന്‍ ഇന്നലെ പൂര്‍ണസമയം സീനിയര്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഫുട്‌ബോള്‍ ലോകം കാത്തരിക്കുന്നത് നാളെ ചാര്‍ലിക്ക് ലംപാര്‍ഡ് അവസരം നല്‍കുമോ എന്നതാണ്. ലംപാര്‍ഡിന് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. താല്‍കാലിക പരിശീലകനായ അദ്ദേഹം രണ്ടാം വരവില്‍ എട്ട് മല്‍സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചു. ഏഴിലും തോറ്റു. ഒരു മല്‍സരമാണ് ജയിച്ചത്. ഇനി എല്ലാ മല്‍സരങ്ങളിലും ജയിച്ചാലും ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളൊന്നും നീലപ്പടക്കില്ല. ലംപാര്‍ഡ് പരിശീലകന്‍ എന്ന നിലയില്‍ ആദ്യ വരവില്‍ മാസോണ്‍ മൗണ്ട് ഉള്‍പ്പെടെ ടീനേജ് താരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.

 

webdesk11: