X
    Categories: MoreViews

പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം; സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപെട്ടു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. പെഷവാറിലെ യാക്തൂതില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കു നേപെ ആക്രമണുണ്ടായത്.

എഎന്‍പി സ്ഥാനാര്‍ത്ഥി ഹരോണ്‍ ബിലോറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ശരീരത്തില്‍ ബോംബുകളുമായി എത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

chandrika: