X
    Categories: indiaNews

അസമിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 മരണം; 27 പേർക്ക് പരിക്ക്​

അസമില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 14 മരണം. 27 പേര്‍ക്ക് പരിക്ക്. അസമിലെ ഗോലാഘട്ട് ജില്ലയില്‍ ദെര്‍ഗാവിലെ ബാലിജന്‍ മേഖലയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. 12 പേര്‍ അപകട സ്ഥലത്തു വച്ചു തന്നെയും 2 പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. കൂടുതല്‍ ചികിത്സ വേണമെങ്കില്‍ ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

45 പേരുമായി പോവുകയായിരുന്ന ബസുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. വിനോദസഞ്ചാരികളുമായി പോവുകയായിരുന്നു ബസെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 3 മണിയോടെയാണ് വിനോദസഞ്ചാരികള്‍ യാത്രയാരംഭിച്ചത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് മാര്‍ഗരിറ്റയില്‍ നിന്ന് വന്ന കല്‍ക്കരി നിറച്ച ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അപകടത്തില്‍ ബസിന്റെ പകുതി ഭാഗം തകര്‍ന്നു. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി?ഗമനം.

 

webdesk13: