ഗോമൂത്രത്തില്‍ അപകടകാരികളായ 14 തരം ബാക്ടീരിയകള്‍ അടങ്ങാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ഗവേഷണ കേന്ദ്രമായ ഇന്ത്യന്‍ വൈറ്റിറനറി റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട്. ഗോമൂത്രം അടക്കം ഒരു കന്നുകാലികളുടെ മൂത്രവും മനുഷ്യര്‍ കുടിക്കരുതെന്ന മുന്നറിയിപ്പും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാംക്രമിക രോഗ ചികിത്സാ ശാസ്ത്ര വകുപ്പ് തലവന്‍ ബോജ് രാജ് സിംഗിന്റെ നേതൃത്വത്തില്‍ മൂന്ന് ഗവേഷണ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
2022 ജൂണിനും നവംബറിനും ഇടയില്‍ നല്ല ആരോഗ്യമുള്ള 73 ഓളം പോത്തുകളുടെയും പശുക്കളുടെയും സാമ്പിള്‍ പരിശോധിച്ചായിരുന്നു ഗവേഷണം.